04:24am 29 September 2026
NEWS
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചുകയറ്റി; വള്ളക്കടവ് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
28/09/2026  05:23 PM IST
nila
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചുകയറ്റി; വള്ളക്കടവ് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം കോവളത്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചുകയറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വളളക്കടവ് സ്വദേശികളായ അഷ്കർ, നാദിർഷാ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായത്.

ബാലരാമപുരത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. തിരുവല്ലം ഭാഗത്തുനിന്നെത്തിയ ബൈക്ക് കോവളം ജംക്ഷനിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വാഹനം നിർത്തിയില്ലെന്നാണ് വിവരം.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിവരം പൊലീസിന് കൈമാറി. പിന്നാലെ കാഞ്ഞിരംകുളത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിൽ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ബൈക്ക് മുന്നോട്ടെടുത്തതാണ് സംഭവത്തിൽ വലിയ സുരക്ഷാ ആശങ്കയ്ക്ക് ഇടയാക്കിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img